അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ഏറം ശാഖയിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടം ചെയ്തു. ശാഖാ പ്രസിഡന്റ് അദ്ധ്യക്ഷനായി. സ്വാമി സാന്ദ്രാനന്ദ (അരുവിപ്പുറം മഠം) അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജാ വിദ്യാധരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ് ഗുരുദേവ സന്ദേശം നൽകി. ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.സതീഷ് കുമാർ, ജി.ബൈജു,യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, ബി.ശശിധരൻ മറ്റ് ഭാരവാഹികളായ ഡി.ബിനിൽ കുമാർ, ഷീലാ മധുസൂദനൻ, ഓമന പുഷ്പാംഗദൻ, യൂണിയൻ പ്രതിനിധി വലിയവിള വേണു, മുഖ്യ രക്ഷാധികാരി പ്രേംജു, എൻ. തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.