കൊല്ലം: കേന്ദ്ര ഗവൺമെന്റിന്റെ ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ- കോട്ടമുക്ക് റോഡിലുള്ള ജില്ലാ സെന്ററിൽ അവധിക്കാല തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കട്ടിംഗ് ആൻഡ് ടൈലറിംഗ്, ഫാഷൻ ഡിസൈനിംഗ്, വിവിധതരം എംബ്രോയിഡറികൾ, ഫാബ്രിക് പെയിന്റിംഗ്, പേപ്പർ ബാഗ്, ബുക്ക് നിർമ്മാണ പരിശീലനം എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ കഷണിച്ചത്. വെള്ളക്കടലാസിൽ പൂരിപ്പിച്ച അപേക്ഷകൾ 27നകം പ്രോജക്ട് ഡയറക്ടർ, ഭാരത് സേവക് സമാജ്, ഹൈസ്കൂൾ ജംഗ്ഷൻ- കോട്ടമുക്ക് റോഡ്, കൊല്ലം 13 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04742797478.