അഞ്ചൽ: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മുകേഷ് മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന പി.കെ. ശ്രീനിവാസന്റെ ഏരൂരിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, പാർലമെന്റ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റും മുൻ മന്ത്രിയുമായ അഡ്വ.കെ.രാജു, ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി എസ്.വരദരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, സി.പി.എം ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ, എസ്.ബിജു, സി.പി.ഐ നേതാക്കളായ എം.സലീം, ലിജു ജമാൽ, ടി.അജയൻ, പി.കെ.ശ്രീനിവാസന്റെ മകൻ പി.എസ്.സുപാൽ എം.എൽ.എ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും പുഷ്പാർച്ചനയിൽ പങ്കെടുത്തു. തുടർന്ന് ഏരൂരിൽ നടന്ന കുടംബസംഗമത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത് അദ്ധ്യക്ഷ
നായി.