
ശാസ്താംകോട്ട: വൃക്കകൾ തകരാറിലായ യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസുകളുടെ സഹായം തേടുന്നു. മൈനാഗപ്പള്ളി വേങ്ങ മൂന്നാം കിഴക്കതിൽ വീട്ടിൽ അഭിലാഷാണ് (27) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നത്. മൂന്നുമാസം മുമ്പാണ് അഭിലാഷിന് വൃക്ക സംബന്ധമായ അസുഖമാണെന്ന് തിരിച്ചറിഞ്ഞത്. കൂലിപ്പണിക്കാരനായ അച്ഛൻ സുരേന്ദ്രനാണ് കുടുംബത്തിന് ആകെ താങ്ങായുള്ളത്. എൻജിനിയറിംഗ് ബിരുദധാരിയായ അഭിലാഷിന് അമ്മ സുമ വൃക്ക നൽകാൻ തയ്യാറാണെങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പത്തുലക്ഷം രൂപ കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ്. ഓരോ ദിവസവും ഡയാലിസിസ് ചെയ്താണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഈ മാസം 28ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് തയ്യാറായി ചെല്ലാനാണ് ഡോക്ടർമാരുടെ നിർദ്ദേശം. എന്നാൽ ഭീമമായ തുക കണ്ടെത്താൻ കുടുംബത്തിന് കഴിയാതെ വന്നതോടെയാണ് യുവാവിന്റെ ജീവൻ നിലനിറുത്താൻ സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്. അക്കൗണ്ട് ഡീറ്റെയിൽ: സുമ.എസ്. അക്കൗണ്ട് നമ്പർ: 42617336315, ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0070450. ശാസ്താംകോട്ട ബ്രാഞ്ച്.