. ശാസ്താംകോട്ട: ശൂരനാട് കോമളവല്ലീശ്വരം ക്ഷേത്രത്തിലെ ഉത്സവം കണ്ടുമടങ്ങിയ വിമുക്തഭടനായ ശൂരനാട് തെക്ക് , ഇരവിച്ചിറ , നടുവിൽ ആരതി ഭവനത്തിൽ ശിവകുമാറിനെയും ഭാര്യ രജനിയെയും ഒരു സംഘം ആളുകൾ മർദ്ദിച്ചതായി പരാതി. ഇവർ ഉത്സവം കണ്ട് മടങ്ങും വഴി റോഡിൽ ഗതാഗത തടസം ഉണ്ടാക്കും വിധം വാഹനം പാർക്ക്‌ ചെയ്തത് ചോദിച്ചപ്പോൾ യാതൊരു പ്രകോപനവുമില്ലാതെ 10 ഓളം പേർ ആയുധങ്ങളുമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്കും ശരീരഭാഗങ്ങളിലും മാരകമായി പരിയ്ക്ക് പറ്റിയ ശിവകുമാറും ഭാര്യയും കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി കേസുകളിൽ പ്രതിയായവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. പ്രദേശത്ത് സമാനമായ നിരവധി സംഭവങ്ങൾ ആണ് ഉണ്ടായിട്ടുള്ളതെന്നും പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കെ. പി .എം.എസ് 3214 -ാം നമ്പർ ടി.വി സെന്റർ ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു.