
കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയുടെ സാംസ്‌കാരിക വിഭാഗമായ എൻ.എസ് പബ്ലിക്ക് ലൈബ്രറി സംഘടിപ്പിച്ച വിജ്ഞാന വികസന സദസ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.എസ് പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്‌ണൻ, സെക്രട്ടറി ഡി.സുകേശൻ, താലൂക്ക് സെക്രട്ടറി ഷണ്മുഖദാസ്, എൻ.എസ് നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എൻ.സുരേഷ് എന്നിവർ സംസാരിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് മെമ്പർ ശോഭ ആനി കവിതാലാപനം നടത്തി. ലൈബ്രറി സെക്രട്ടറി കൊട്ടിയം രാജേന്ദ്രൻ സ്വാഗതവും നഴ്സിംഗ് കോഓർഡിനേറ്റർ കെ.വിലാസിനിയമ്മ നന്ദിയു പറഞ്ഞു.