photo
എസ്.എൻ.ഡി.പിയോഗം 2224-ാം നമ്പർ കുര ശാഖയിലെ വാർഷികപൊതുയോഗം പത്തനാപുരം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി ബി.ബിജു, യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സമീപം

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ 2224-ാം നമ്പർ പട്ടാഴി മേഖലയിൽ ഉൾപ്പെട്ട കുര ശാഖയിൽ വാർഷിക പൊതുയോഗം നടന്നു. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി പൊതുയോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് മിനി ജയരാജൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ബി.ബിജു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ, യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ റിജു വി.ആമ്പാടി, വനിതസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദീപ ജയൻ, വനിതസംഘം ശാഖ പ്രസിഡന്റ് ആർ.വി.രാജി, സെക്രട്ടറി എസ്.സരീന തുടങ്ങിയവർ സംസാരിച്ചു. ശാഖ സെക്രട്ടറി ആർ.സുരേന്ദ്രൻ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.