കരുനാഗപ്പള്ളി: ലോക നാടക ദിനമായ 27 ന് കരുനാഗപ്പള്ളി നാടകശാല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. രംഗ പടത്തിന്റെ കുലപതി ആർട്ടിസ്റ്റ് കേശവന്റെ സ്മരണാർത്ഥമാണ് പരിപാടി . ആർട്ടിസ്റ്റ് സി.രാജേന്ദ്രൻ ചെയർമാനും അബ്ബാമോഹനൻ വൈസ് ചെയർമാനും ആർട്ടിസ്റ്റ് സുജാതൻ ജനറൽ കൺവീനറും കെ.പി.നമ്പ്യാതിരി, ആദിനാട് മധു, മാഗ്ന ഓമനക്കുട്ടൻ, ഡോ.നീമാപത്മാകരൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ചിത്രരചനാ മത്സരത്തിന് നേതൃത്വം നൽകുന്നതെന്ന് നാടകശാലാ ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 94463242 85.