photo
ഇടത് മുന്നണിയുടെ നേതൃത്വത്തിൽ വിളക്കുവെട്ടത്ത് നടന്ന കുടുംബയോഗതതിൽ സ്ഥാനാർത്ഥി എം.മുകേഷ് സംസാരിക്കുന്നു.

പുനലൂർ: പുനലൂരിൽ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബ യോഗങ്ങളിൽ പങ്കെടുത്ത സ്ഥാനാർത്ഥി എം.മുകേഷിന് സ്വീകരണം നൽകി. വിളക്കുവെട്ടം, മണിയാർ, മാത്ര,ചെമ്മന്തൂർ പകിടിയിൽ, കലുങ്ങും മുക്ക് തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത,മുൻ ആക്ടിംഗ് ചെയർമാൻ ഡി.ദിനേശൻ,ഇടത് മുന്നണി നേതാക്കളായ എസ്.ജയമോഹൻ, ജോർജ്ജ്മാത്യു, വി.പി.ഉണ്ണികൃഷ്ണൻ, കെ.രാധാകൃഷ്ണൻ എം.എ.രാജഗോപാൽ ,എസ്.ബിജു, പി.സജി, എസ്.രാജേന്ദ്രൻനായർ, പിവിജയൻ, എസ്.എൻ.രാജേഷ്,ജയനാഥൻ,കെ.പ്രഭ തുടങ്ങിയ നിരവധി പേർ കുടുംബ യോഗങ്ങളിൽ സംസാരിച്ചു.