കടക്കൽ : 2008ൽ കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം , പൂവച്ചൽ, കൊന്നിയൂർ, ഇട്ടിവിള വീട്ടിൽ മുജീബ് റഹ്മാൻ ആണ് പിടിയിലായത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി പലപല വിലാസങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം കടക്കൽ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐ ആർ.ആർ. രാകേഷ് , സി.പി.ഒമാരായ അനൂപ് അരുൺ, ആൻസർ സജിൻ എന്നിവരുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ച് പ്രതിയെ പെരുമ്പാവൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.