
ചാത്തന്നൂർ: പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതും ദിവസവും അറ്റകുറ്റ പണികൾക്കായി വാൽവുകൾ അടയ്ക്കുന്നതു കാരണം കുടിവെള്ളക്ഷാമം രൂക്ഷമായി ആദിച്ചനല്ലൂർ പഞ്ചായത്തിലെ ആദിച്ചനല്ലൂർ, കൈതക്കുഴി, കുമ്മല്ലൂർ, മാറാൻകുഴി മേഖലകൾ. പ്രദേശത്ത് വെള്ളം എത്തിക്കുന്നതിനായി അഞ്ചു ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന വാട്ടർ ടാങ്ക് നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ലൈൻ ചാർജ് ചെയ്തിട്ടില്ലാത്തതിനാൽ വാട്ടർ ടാങ്ക് പ്രദേശവാസികൾക്ക് പ്രയോജനം ചെയ്യാത്ത സ്ഥിതിയാണ്. ജനങ്ങളുടെയും വാർഡു മെമ്പരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പഴയ എ.സി പൈപ്പ് മാറ്റി പുതിയ പൈപ്പ് മാറ്റി സ്ഥാപിച്ചെങ്കിലും ഫലമില്ല. എത്രയും വേഗം പുതിയ ലൈൻ ചാർജ് ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണെണമെന്ന് കുമ്മല്ലൂർ വാർഡ് മെമ്പർ ഷാജി ലൂക്കോസ് അധികൃതർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.