പുനലൂർ: തെന്മല ഡിവിഷനിൽ അന്താരാഷ്ട്ര വന ദിനാചരണത്തോടനുബന്ധിച്ച് വനം വകുപ്പ് നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. തെന്മല ഡി .എഫ് .ഒ ഷാനവാസ് ഉദ്ഘാടനം ചെയ്തു. അസി.തെന്മല റേഞ്ച് ഓഫീസർ സെൽവരാജ്, മാദ്ധ്യമ പ്രവർത്തകരായ മുരുകൻ, വി.വി.ഉല്ലാസ് രാജ് ,മനോജ് വന്മള, സന്തോഷ് ഉറുകുന്ന് സനിൽകുമാർ എന്നിവർ സംസാരിച്ചു.