sashikumar

കൊട്ടാരക്കര: എം.സി റോഡിൽ കുളക്കട ജംഗ്ഷന് സമീപം റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് തബലിസ്റ്റ് മരിച്ചു. ഏറത്ത് കുളക്കട ശാന്താ നിലയത്തിൽ ആർ.ശശികുമാറാണ് (50) മരിച്ചത്. ചൊവാഴ്ച രാത്രി 9.30നായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്ത് നിന്ന് അടൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ശശികുമാറിനെ ഇടിച്ചത്. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാ​യില്ല. അവിവാഹിതനാണ്. അച്ഛൻ: പരേതനായ രാമചന്ദ്രൻ പിള്ള. അമ്മ: ശാന്തമ്മ. സഹോ​ദരങ്ങൾ: ജയകുമാർ, പ്രകാശ് കുമാർ.