kudivellam
കുടിവെള്ളം പാഴാകുന്നു

ആയൂർ: അസുരമംഗലം തിരുവറക്കൽ തെങ്ങിൽ ഭഗവതി ക്ഷേത്രത്തിന് സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. വേനൽ കടുത്തു വരൾച്ചയിലേക്ക് മാറിയതിനെ തുടർന്നു ജലഉപഭോഗത്തിന് ദുരന്തനിവാരണ സമിതിയും ജലഅതോറിട്ടിയും കർശന മാനദണ്ഡങ്ങൾ നടപ്പിലാക്കുമ്പോഴാണ് കുടിവെള്ളം പാഴാക്കി കളയുന്നത്. ഈ പ്രദേശത്ത് മുടങ്ങാതെ പമ്പിംഗ് നടക്കുമ്പോഴും ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്താതത് കാരണം ജനം ബുദ്ധിമുട്ടുമ്പോഴാണ് അവരുടെ മുന്നിൽ ജലം പാഴാകുന്നത്. കിഴക്കൻ മേഖലയിൽ മറ്റു പലയിടങ്ങളിലും പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. അറിയിച്ചാൽ മിനിമം ഒരു മാസമാണ് തകരാറ് പരിഹരിക്കാൻ എടുക്കുന്നത്.