ആര്യങ്കാവ്: കൃഷി വകുപ്പിന്റെ ഫണ്ടും നബാർഡ് വിഹിതവും ചേർത്തു കിഴക്കൻ മേഖലയിൽ വന്യജീവി ശല്ല്യം കൂടുതൽ ഫലപ്രദമായി നേരിടാൻ ജാഗ്രതാ സമിതി തീരുമാനം.

കൃഷി വകുപ്പ് അനുവദിച്ച 42 ലക്ഷം വനം വകുപ്പിന് കൈമാറി. ലക്ഷംവീട് കോളനിയിലും തേവർക്കാട്ടും രണ്ട് പുതിയ കിടങ്ങുകൾ നിർമ്മിക്കാനാണ് ഈ തുക ഉപയോഗിക്കുക.നബാർഡിൽ നിന്ന് ഉടൻ അനുവദിക്കുന്ന 50 ലക്ഷം ഉപയോഗിച്ചു സൗരാർജ്ജ വേലി സ്ഥാപിക്കും. ഇടപ്പാളയം,അനചാടി പാലം, ചൈനാ വാർഡ്,കരയാളർ തോട്ടം,കരയാളർമിത്ത്,മുഴുക്കുംപത്ത് വയൽ,47 രാജാകൂപ്പ്,കരയാളം തോട്ടംഭാഗം എന്നിവിടങ്ങളിലായി ഏകദേശം 4 കിലോമീറ്രർ ദൈർഘ്യത്തിലാണ് സൗരോർജ്ജ വേലികൾ.കൂടാതെ നബാർഡ് ഫണ്ടിൽ നിന്ന് കൊട്ടാരം പുറമ്പോക്കിൽ മറ്രൊരു കിടങ്ങിനും അനുമതിയായിട്ടുണ്ട്.

ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെമ്പർമാർ,വനം വകുപ്പ് അച്ഛൻകോവിൽ, ആര്യങ്കാവ് റേഞ്ച് ഓഫീസർമാർ ,രാജകൂപ്പ്, ഇടപ്പാളയം,ആര്യങ്കാവ് വനം സംരക്ഷണ സമിതി പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തിരിഞ്ഞെടുപ്പിന് മുമ്പ് വീണ്ടു ജാഗ്രതാ സമിതി ചേർന്നു സ്ഥിതി അവലോകനം ചെയ്യാനും യോഗത്തിൽ തീരുമാനമായി.