 
എഴുകോൺ : എഴുകോൺ റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ ഗവർണേഴ്സ് വിസിറ്റും കുടുംബസംഗമവും റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.സുമിത്രൻ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് വി.വേലപ്പൻനായർ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് ഗവർണർ അഡ്വ.സുരേന്ദ്രൻ കടയ്ക്കോട്, ക്ലബ് സെക്രട്ടറി വി.പ്രകാശ്, ഡോ.ജി.സഹദേവൻ, കെ.രാജേന്ദ്രപ്രസാദ്, ടി. അജയകുമാർ, പി.എസ്. പ്രകാശ് എന്നിവർ സംസാരിച്ചു.
കൊല്ലം ജില്ലയിൽ നിന്ന് ആദ്യമായി വിമൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായി സെലക്ഷൻ കിട്ടിയ എഴുകോൺ പോച്ചംകോണം ദ്വാരകയിൽ സുബാലന്റെയും സുലതാഭായിയുടെയും മകൾ അനുപമയെ മെമെന്റോ നൽകി ആദരിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച റൊട്ടേറിയന്മാരായ ഡോ.ജി.സഹദേവൻ, കെ.രാജേന്ദ്രപ്രസാദ്, എബ്രഹാം മാത്യു, വി.വേലപ്പൻനായർ, ടി.അജയകുമാർ എന്നിവരെ ഗവർണർ പൊന്നാടയണിയിച്ചാദരിച്ചു.