
കൊല്ലം: അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങിയ ഹിറ്റ് സിനിമകളുടെ പേരുകളിലാണ് യു.ഡി.എഫ് പോസ്റ്ററുകൾ പുറത്തിറക്കിയിരിക്കുന്നത്. പ്രേമലുവിന്റെ മാതൃകയിൽ 'കൊല്ലത്തിന്റെ പ്രേമലു' പ്രേമചന്ദ്രൻ എന്ന പോസ്റ്ററാണ് ആദ്യം പുറത്തിറക്കിയത്.
മമ്മൂട്ടി നായകനായി തീയേറ്ററിൽ വൻവിജയം തീർത്ത കണ്ണൂർ സ്ക്വാഡിന്റെ മാതൃകയിലാണ് രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങിയത്. ഇരു പോസ്റ്ററുകളും എഫ്.ബിയിലും ഇൻസ്റ്റഗ്രാമിലും യുവ വോട്ടർമാർക്കിടയിൽ തരംഗമായിരുന്നു.
ആർ.എസ്.പിയുടെ സോഷ്യൽ മീഡിയ സംഘമാണ് പോസ്റ്ററുകൾ തയ്യാറാക്കിയത്. മമ്മൂട്ടിയുടെ തന്നെ മറ്റൊരു ഹിറ്റ് ചിത്രമായ ഭ്രമയുഗത്തിന്റെ മാതൃകയിൽ പുറത്തിറങ്ങിയ 'കൊല്ലത്ത് ഇനി പ്രേമയുഗം' എന്ന പോസ്റ്ററാണ് ഒടുവിലത്തേത്. പ്രചാരണത്തിൽ പുത്തൻ ആശയങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ആർ.എസ്.പിയുടെ സോഷ്യൽ മീഡിയ ടീം.