
കൊല്ലം: കൊല്ലം ലോക്സഭ മണ്ഡലത്തിൽ ഇടത് - വലത് മുന്നണികൾ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലെത്തിയെങ്കിലും എൻ.ഡി.എ സ്ഥാനാർത്ഥിയുടെ ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല. അതിനാൽ ഓൺലൈൻ മാദ്ധ്യമങ്ങളിലെ പ്രചാരണത്തിലും എൻ.ഡി.എ ക്യാമ്പ് പിന്നിലാണ്. എന്നാൽ മണ്ഡലം കൺവെൻഷനുകൾ നടക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങൾ മാത്രമാണ് ഓൺലൈൻ പ്ളാറ്റ്ഫോമിൽ പ്രത്യക്ഷപ്പെടുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് അണികൾക്കിടയിലും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.