പത്തനാപുരം: എസ്.എൻ.ഡി.പിയോഗം പത്തനാപുരം യൂണിയന്റെ നേതൃത്വത്തിൽ 28ന് എലിക്കാട്ടൂർ കെ.ജെ.എം ഓഡിറ്റോറിയത്തിൽ നടക്കുന്ന വനിത സംഘം, കുമാരി സംഘം എന്നിവയുടെ പിറവന്തൂർ മേഖല നേതൃത്വ സംഗമം വിജയിപ്പിക്കാൻ പിറവന്തൂർ 3623ാം ശാഖയിൽ ചേർന്ന ശാഖ, വനിതസംഘം, യൂത്ത്മൂവ്മെന്റ് ശാഖ കമ്മിറ്റികളുടെ സംയുക്ത യോഗം തിരുമാനിച്ചു. യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഡി.രാജു അദ്ധ്യക്ഷനായി. മേഖല കമ്മിറ്റി കൺവീനറും യൂണിയൻ കൗൺസിലറുമായ വി.ജെ.ഹരിലാൽ ,ശാഖ വൈസ് പ്രസിഡന്റ് വി.ശശിധരൻ, സെക്രട്ടറി ജി.സുജാതൻ, പിറവന്തൂർ പടിഞ്ഞാറ് ശാഖ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ജയചന്ദ്രപണിക്കർ, പത്താനാപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ശാഖ യൂണിയൻ പ്രതിനിധിയുമായ ആർ.ആരോമലുണ്ണി, ശാഖ എക്സിക്യുട്ടീവ്കമ്മിറ്റി അംഗങ്ങളായ ചേത്തടി ശശി,ഷേർളിഗോപിനാഥ്, വനിതസംഘം ശാഖ സെക്രട്ടറി സുജ അജയൻ, യൂത്ത്മൂവ്മെന്റ് ശാഖ സെക്രട്ടറി പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു.