meenambalam-santhosh

കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയ ലോക നാടക അവാർഡിന് മീനമ്പലം സന്തോഷ് അർഹനായി. നാടക നടൻ, സംവിധായകൻ, സംഘാടകൻ, ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിലുള്ള സംഭാവനകൾ കണക്കിലെടുത്താണ് അവാർഡിന് തിരഞ്ഞെടുത്തതെന്ന് ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ പറഞ്ഞു. 11,111 രൂപയും ഫലകവുമടങ്ങുന്ന അവാർഡ് ലോക നാടകദിനമായ 27 ന് വൈകിട്ട് 5ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ നടി നവ്യാ നായർ സമ്മാനിക്കും.