photo
എസ്.എൻ.ഡി.പി യോഗം കുറവന്തേരി ശാഖയിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. എ.ജെ. പ്രതീപ്, ജി.ബൈജു തുടങ്ങിയവർ സമീപം

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം കുറവന്തേരി ശാഖ പ്രതിഷ്ഠാ വാർഷികാഘോഷം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പ്രകാശ് വള്ളിപച്ചയിൽ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.ദേവരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാമി വിശാലാനന്ദ ശിവഗിരിമഠം പങ്കെടുത്തു. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, മറ്റ് യൂണിയൻ ശാഖാ ഭാരവാഹികളായ ജി. ബൈജു, എൻ. സതീഷ് കുമാർ, എസ്.സദാനന്ദൻ, കെ.വി.സുരേഷ് ബാബു, എൻ.സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു. എസ്. രാധാമണി സ്വാഗതവും എസ്.ബീന നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കുമാരനാശാൻ സ്മാരക ലൈബ്രറി വാർഷിക സമ്മേളനം അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജയശ്രീ ഉദ്ഘാടനം ചെയ്തു. വി.കെ.സുരേഷ് ബാബു കണ്ണൂരും പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപും മുഖ്യ പ്രഭാഷണം നടത്തി. ചികിത്സാ ധനസഹായ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പ്രമോദും പഠന സഹായവിതരണം ഏഷ്യൻ ബിൽഡേഴ്സ് എം.ഡി ഡോ.എൻ.ജയലാലും നിർവഹിച്ചു. പ്രകാശ് വള്ളിപ്പച്ചയിൽ, പി.ഗീതാകുമാരി, എസ്.എസ്.ഷൈനി , കെ.നിഷാദ് എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന കവി സമ്മേളം അനീഷ് കെ.അയിലറ ഉദ്ഘാടനം ചെയ്തു. അഞ്ചൽ ദേവരാജൻ,കരുകോൺ മുരളി, ബി.എസ്.ജയകുമാരി തുടങ്ങിയവർ പങ്കെടുത്തു. നോവലിസ്റ്റ് ബാബു തടത്തിൽ, പ്രതീപ് കണ്ണംകോട്, അഞ്ചൽ ജഗദീശൻ, ബി.എസ്.ജയകുമാരി, വിജയൻപിള്ള ചാമക്കാല എന്നിവരെ ചടങ്ങിൽ ആദരിച്ചു. ലൈബ്രറി സെക്രട്ടറി വി. ഉദയഭാനു സ്വാഗതവും എസ്. രാധാമണി നന്ദിയും പറ‌ഞ്ഞു.