കൊല്ലം: ഡി.ടി.പി.സി കോൺട്രാക്ട് ബോട്ട് ഓണേഴ്‌സ് ആൻഡ് സ്റ്റാഫ് അസോ. നേതൃത്വത്തിൽ ഡി.ടി.പി.സി ജില്ലാ ഓഫീസിനു മുന്നിൽ ധർണയും ഉപരോധവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. സാമ്പ്രാണിക്കോടിയിൽ നിലവിൽ ബോട്ട് സർവീസ് നടത്തുന്നവരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. പുതുതായി 2 ബോട്ട് കൗണ്ടറുകൾ തുറക്കാനുള്ള തീരുമാനം ബോട്ട് ഉടമകളെയും തൊഴിലാളികളെയും സാമ്പ്രാണിക്കോടി ടൂറിസത്തെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസോ. പ്രസിഡന്റ് ഡിക്‌സൺ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശരത് മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് കൗഷിക്, അസോസിയേഷൻ നേതാക്കളായ അജി ജോസ്, അഹമ്മദ് കോയ, രാജു, ജോസഫ്, തങ്കച്ചൻ, ഗിരീഷ്, മാധവൻ, ജോയ് ജോസഫ്, യേശുദാസൻ, ജ്യോതി, അനിക്കുട്ടി, ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.