photo-
പോരുവഴി അമ്പലത്തുഭാഗം ചിറയിൽ ബ്രദേഴ്സ് ഗ്രന്ഥശാലയിൽ നടത്തിയ വിജ്ഞാന വികസന സദസും ഇഫ്താർ സംഗമവും താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : അമ്പലത്തുംഭാഗം ചിറയിൽ ബ്രദേഴ്സ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിജ്ഞാന വികസന സദസും ഇഫ്താർ സംഗമവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് ഉദ്ഘാടനം ചെയ്തു . ഗ്രന്ഥശാല പ്രസിഡന്റ് ഷാജി വാറുവിൽ അദ്ധ്യക്ഷനായി. പി.നാസർ, പി. ഷംസുദീൻ, എച്ച് .ഹാരീസ് തുടങ്ങിയവർ സംസാരിച്ചു.