ചാത്തന്നൂർ: വിമല സെൻട്രൽ സ്കൂളിൽ കിന്റർഗാർട്ടൻ വിദ്യാർത്ഥികളുടെ ഗ്രാജ്വേഷൻ ചടങ്ങും ഗ്രാന്റ് പേരന്റ് ദിനവും മോൺ. ഡോ. സ്റ്റീഫൻ കുളത്തുംകരോട്ട് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയും വിമല സെൻട്രൽ സ്കൂൾ മുൻ വൈസ് പ്രിൻസിപ്പലുമായ പി.സി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാജ്വേഷൻ അലങ്കാര വസ്ത്രങ്ങളും തൊപ്പിയും അണിഞ്ഞെത്തിയ വിദ്യാർത്ഥികൾ, തങ്ങളുടെ മുത്തച്ഛനേയും മുത്തശ്ശിയേയും ആദരിച്ചത് കൗതുകമായി. സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡാനിയൽ പുത്തൻപുരയ്ക്കൽ, സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് നസ്രുദീൻ കോയ തങ്ങൾ എന്നിവർ സംസാരിച്ചു.