photo
ശ്രീമൂക്കുംപുഴ ദേവീ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കുന്നതിനുള്ള താഴികക്കുടത്തിൽ ,ക്ഷേത്രം തന്ത്രി സുകുമാരൻ തന്ത്രി കലശപൂജ നടത്തുന്നു

കരുനാഗപ്പള്ളി: പണ്ടാരതുരുത്ത് ശ്രീ മൂക്കുംപുഴ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മം ഇന്ന് രാവിലെ 10 മണി കഴികെ 11.45ന് മദ്ധ്യേയുള്ള മകം നക്ഷത്രം സീതപക്ഷ ത്രയോദശി വരാഹക്കരണം ധൃതിയോഗം എടവം, രാശി സമയേ ക്ഷേത്രം തന്ത്രി സുകുമാരൻ തന്ത്രികൾ നിർവഹിക്കും. ബ്രഹ്മ ഋഷി ജി.മോഹൻ, ശാന്തിഗിരി ആശ്രമം ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ മുഖ്യാത്ഥികൾ ആയിരിക്കും. പുലർച്ചെ മഹാഗണപതി ഹോമത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. പ്രതിഷ്ഠാ കർമ്മത്തിന് ശേഷം ആത്മീയ ആചാര്യൻമാർ പങ്കെടുക്കുന്ന സത്സംഗം ഉണ്ടായിരിക്കും. മുൻ എം.എൽ.എ വി.ദിനകാരൻ അദ്ധ്യക്ഷനാകും. ചടങ്ങിൽ വെച്ച് 500 പേ‌ർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്യും. ഉച്ചക്ക് 12ന് മഹാഅന്നദാനം, രാത്രി 7 മുതൽ താരസംഗമം.