കൊട്ടാരക്കര: മാവേലിക്കര ലോക് സഭ മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന കൊട്ടാരക്കര നിയോജക മണ്ഡലം കൺവെൻഷൻ കൊട്ടാരക്കര മിനർവ തിയേറ്ററിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബേബി പടിഞ്ഞാറ്റിൻകര അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, യു.ഡി.എഫ് നേതാക്കളായ എ.നൗഷാദ് യൂനുസ്, വാക്കനാട് രാധാകൃഷ്ണൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, സുധാകരൻ പള്ളത്ത്, അഡ്വ. ഉണ്ണികൃഷ്ണൻ, മണിമോഹൻൻപിള്ള, ജയപ്രകാശ് നാരായണൻ, എഴുകോൺ നാരായണൻ, പാത്തല രാഘവൻ ആർ.രശ്മി, ഉല്ലാസ് കോവൂർ, പെരുങ്കുളം ഉണ്ണികൃഷ്ണൻ, കുളക്കട രാജു, തുടങ്ങിയവർ പങ്കെടുത്തു. സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് എം.പി സംസാരിച്ചു.