പുനലൂർ: വിദ്യാഭ്യാസ ജില്ലയിലെ കെ-ടെറ്റ് പരീക്ഷ കേന്ദ്രങ്ങളായ അഞ്ചൽ വെസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ,പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളുകളിലെ പരീക്ഷ കേന്ദ്രങ്ങളിൽ 2023 ഡിസംബർ 29,30തീയതികളിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയിൽ യോഗ്യത നേടിയവരുടെ അസൽ രേഖകൾ 26,27തീയതികളിൽ പരിശോധിക്കും.ജില്ല വിദ്യാഭ്യസ ഓഫീസിൽ നടക്കുന്ന പരിശോധനയിൽ ഹാൾടിക്കറ്റ്, അസൽ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി ഹാജരാകണം. 26ന് കാറ്റഗറി ഒന്ന്,രണ്ട്, 27ന് കാറ്റഗറി മൂന്ന്, നാല് എന്നീക്രമത്തിലാണ് പരിശോധന. രാവിലെ 10.30മുതൽ വൈകിട്ട് 4.30വരെ പരിശോധനകൾ നടക്കുമെന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.