 
കരുനാഗപ്പള്ളി : ആലപ്പുഴ പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ.എം.എസ്.താര അദ്ധ്യക്ഷയായി. സെക്രട്ടറി പി.കെ. ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ എന്നിവർ സംസാരിച്ചു.