കൊല്ലം: മാതൃഭാഷ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 23ന് ഉച്ചയ്ക്ക് 2ന് കടപ്പാക്കട ജവഹർ ബലഭവനിൽ കെ. സന്തോഷിന്റെ 'തന്തപ്പാട്ട്' എന്ന കവിതാ സമാഹാരത്തിന്റെ ചർച്ചയും കവിയരങ്ങും നടക്കും. സി.പി.എം ജില്ല പ്രസിഡന്റ്‌ ജി. ദിവാകരൻ ഉദ്ഘാടനം ചെയ്യും. ഞാനും എന്റെ കവിതയും എന്ന വിഷയത്തിൽ കവികൾ സംസാരിക്കുമെന്ന് സെക്രട്ടറി എസ്.കെ. നന്ദശ്രീ അറിയിച്ചു.