
കൊട്ടാരക്കര: വെട്ടിക്കവല അയിലഴികത്ത് പടിഞ്ഞാറ്റതിൽ കൃഷ്ണൻകുട്ടിയുടെയും മിനിമോളുടെയും മകൻ ജിഷ്ണു കൃഷ്ണൻ (23) ബെഹ്റിനിൽ നിര്യാതനായി. കലയപുരം സ്വദേശിയുടെ ബെഹ്റിനിലുള്ള സ്വകാര്യ കമ്പനിയിലെ സെയിൽസ് എക്സിക്യുട്ടീവായിരുന്നു. ഒരുവർഷം മുമ്പാണ് ജോലിക്കായി ബെഹ്റിനിലെത്തിയത്. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. സഹോദരി: ഗൗരി.എം.കൃഷ്ണ.