
കരുനാഗപ്പള്ളി : ആലപ്പാട് പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ സീന, ഓവർസിയർ അനീഷ് എന്നിവരെ മർദ്ദിക്കുകയും ജോലി തടസപ്പെടുത്തിയതിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ എന്നിവയുടെ നേതൃത്വത്തിൽ ആലപ്പാട് പഞ്ചായത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ എൻ.ജി.ഒ യൂണിയൻ ജില്ല പ്രസിഡന്റ് ബി സുജിത് ഉദ്ഘാടനം ചെയ്തു.കെ.ജി.ഒ.എ ജില്ല സെക്രട്ടറി കെ. ആർ.രാജേഷ്,എൻ.ജി.ഒ യൂണിയൻ ജില്ല സെക്രട്ടറിയേറ്റ് അംഗം പി .എൻ. മനോജ്, ഏരിയ സെക്രട്ടറി എം. കലേഷ്, പ്രസിഡന്റ് വൈ.അഷ്‌റഫ്, കെ .സീന, ഏരിയ സെക്രട്ടറി എസ് .ഹാരീസ്, പ്രസിഡന്റ് ഡി .ദിലീപ്,എസ് .അനന്തൻ പിള്ള എന്നിവർ സംസാരിച്ചു.
: