കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചടയമംഗലം നിയോജക മണ്ഡലത്തിലെത്തിയ കൊല്ലം ലോക്‌സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിനെ വരവേറ്റ് വോട്ടർമാർ. കടയ്ക്കൽ,നിലമേൽ,മടത്തറ,ഇളമാട് ,കുമ്മിൾ എന്നിവിടങ്ങിൽ നടന്ന കുടുംബ സംഗമങ്ങളിൽ പങ്കെടുത്ത് അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു.
മന്ത്രി ജെ. ചിഞ്ചുറാണി, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊല്ലം പാർലമെന്റ് മണ്ഡലം കമ്മിറ്റി കൺവീനർ കെ .വരദരാജൻ തുടങ്ങിയവർ മുകേഷിനൊപ്പം കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു.