പരവൂർ: പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഏപ്രിൽ 4 ന് ആരംഭിക്കും. രാവിലെ 7 ന് സമൂഹപൊങ്കാലയും തെരളി നിവേദ്യവും. 8 ന് ഭദ്രകാളി പൂജ, 8.30 ന് കലശം, 9 ന് വൈകിട്ട് 6 ന് കിഴക്കേ ആൽത്തറയിൽ മാടൻതമ്പുരാന് വിശേഷാൽ പൂജ, വൈകിട്ട് 5 ന് പൂവ് പടുക്ക സമർപ്പണം, 6.15 ന് സോപാന സംഗീതം, 7.30 ന് കൊടിയേറ്റ്, നാദസ്വര കച്ചേരി, കമ്പടികളി, 9.30 ന് ഗാനമേള.

9 ന് വൈകിട്ട് 4 ന് പുറ്റിങ്ങലമ്മയ്ക്ക് പൂവ് പടക്കയും പൂവ് പല്ലക്കിൽ സമർപ്പണവും, 6 ന് പുറ്റിങ്ങൽ പൂരം, 8.30 ന് അശ്വതി വിളക്ക്, 11.30ന് കഥകളി, 10 ന് വൈകിട്ട് 4 ന് പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പുറ്റിങ്ങൽ ഭരണി മേളം, 5.30ന് ഊരുചുറ്റ് ഘോഷയാത്ര, 5.45 ന് നേടുംകുതിരയെടുപ്പ്, 7.30 ന് എം.ജി. ശ്രീകുമാർ നയിക്കുന്ന ഗാനമേള, 7.45 ന് ഭരണി വിളക്കും തൃക്കൊടിയിറക്കും, 11 ന് വിധു പ്രതാപ് നയിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ, 2 ന് കഥകളി.