പടിഞ്ഞാറെ കല്ലട: പഞ്ചായത്തിലെ കാരാളിമുക്ക് കടപുഴ പി.ഡബ്ല്യു.ഡി റോഡിലൂടെയുള്ള ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ നടത്തുന്നു. യാത്രക്കാ‌‌ർ ജീവൻ പണയം വെച്ചാണ് ഇതുവഴി കടന്നുപോകുന്നത്. രാവിലെയും വൈകിട്ടുമുള്ളസ്കൂൾ സമയം ഒഴികെയുള്ള സമയങ്ങളിൽ ടിപ്പർ ലോറികൾ യാതൊരു നിയന്ത്രണവും പാലിക്കാതെയാണ് ഇതു വഴി ഓടിക്കൊണ്ടിരിക്കുന്നത്. കൊടും വളവുകളിൽ അമിത വേഗതയിൽ വരുന്ന വണ്ടികൾ ഹോൺ പോലും മുഴക്കുന്നില്ല. ഇരുചക്രവാഹന യാത്രക്കാരും കാൽ നട യാത്രക്കാരും ഭാഗ്യം കൊണ്ടാണ് മിക്കപ്പോഴും അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്.മോട്ടോർ വാഹന വകുപ്പും പൊലീസും ശക്തമായ നിയമ നടപടികൾ ഇവർക്കെതിരെ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.