കൊല്ലം: കണ്ണനല്ലൂർ ടൗണിൽ വ്യാഴാഴ്ച രാത്രി വൈദ്യുതി​ മുടങ്ങി​യത് നാട്ടുകാരെയും വ്യാപാരി​കളെയും വലച്ചു.

ടൗണിൽ ക്ഷേത്രോത്സവം നടക്കുകയാണ്. മുസ്ലിം വിശ്വാസികളുടെ നോമ്പ് കാലവുമാണ്. താത്കാലിക കണക്ഷൻ വഴി മറ്റ് സ്ഥലങ്ങളിൽ നിന്നോ ഫീഡറുകളിൽ നിന്നോ വൈദ്യതി കൊടുത്തു പ്രശ്നം പരിഹരിക്കാൻ അധി​കൃതർ പരി​ശ്രമി​ക്കാതി​രുന്നതാണ് പ്രതി​ഷേധത്തി​ന് കാരണമായത്. ചൂട് കടുത്തതോടെ രാപ്പകൽ വീടുകളി​ൽ കുട്ടി​കൾ ഉൾപ്പെടെ വല്ലാത്ത ബുദ്ധി​മുട്ടി​ലായി​.

ട്രാൻസ്ഫോർമർ തകരാറിലായതി​നാൽ മാറ്റി സ്ഥാപിക്കാതെ വൈദ്യതി വിതരണം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് ബോർഡ് അധികൃതർ അറിയിച്ചു.