കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിൽ ബയോസയൻസ് വിഭാഗത്തിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ജലദിനാചരണം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ അദ്ധ്യക്ഷത വഹിച്ചു. കൊമേഴ്സ് വിഭാഗം മേധാവി ഡോ. ഡി. ആനന്ദൻ, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. ടി.ജി. അജയകുമാർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ശാലിനി എസ്.നായർ, ബയോ സയൻസ് വിഭാഗം അദ്ധ്യാപിക ഡോ. ഡി. സിനി തുടങ്ങിയവർ സംസാരിച്ചു. പാർവ്വതി, ഐഷ നിസാം എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെ.എൽ. സിമ്പിൾ സ്വാഗതവും ബയോ സയൻസ് വിദ്യാർത്ഥി ഗോപിക നന്ദിയും പറഞ്ഞു.