photo
ശ്രീ മൂക്കുംപുഴ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മത്തിനായി ദേവീ വിഗ്രഹം പൂജ ഗൃഹത്തിൽ നിന്ന് ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കുന്നു

കരുനാഗപ്പള്ളി: വേദ മന്ത്രങ്ങൾ കൊണ്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നലെ ശ്രീ മൂക്കുംപുഴ ദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമ്മം നടത്തി. ക്ഷേത്രം തന്ത്രി സുകുമാരൻ തന്ത്രി, ക്ഷേത്രം മേൽശാന്തി കണ്ണൻ അനിരുദ്ധൻ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാ കർമ്മം നടന്നത്. അധിവാസം വിടർത്തി പൂജ നടത്തിയ ദേവീ വിഗ്രഹം പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെയാണ് പൂജാ ഗൃഹത്തിൽ നിന്ന് ശ്രീകോവിലിലേക്ക് എഴുന്നുള്ളിച്ചത്. ഉപദേവതാ പ്രതിഷ്ഠകൾക്ക് ശേഷമാണ് പ്രധാന വിഗ്രഹമായ ദേവിയെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചത്.