 
കരുനാഗപ്പള്ളി: പണ്ടാരതുരുത്ത് മൂക്കുംപുഴ ദേവീ ക്ഷേത്രത്തിലെ ബിംബ പ്രതിഷ്ടയോടനുബന്ധിച്ച് സംഘടിപ്പിച്ച സത്സംഗം ബ്രഹ്മഋഷി മോഹൻജി ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം ഗുരുരത്നം ജ്ഞാന തപസ്വി, ക്ഷേത്രം സ്ഥപതി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ പ്രഭാഷണം നടത്തി. മാതാഅമൃതാനന്ദമയി ആശ്രമത്തിലെ ശിവാമൃതാനന്ദപുരി അദ്ധ്യക്ഷനായി. കരയോഗം പ്രസിഡന്റ് എം.വത്സലൻ സ്വാഗതം പറഞ്ഞു.