അഞ്ചൽ: ദർശൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അഞ്ചൽ ആർ.ഒ ജംഗ്ഷനിൽ പ്രവർത്തനം ആരംഭിക്കുന്ന ഹൈബിസ് ഫോർ സ്റ്റാർ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും.
പി.എസ്. സുപാൽ എം.എൽ.എ അദ്ധ്യക്ഷനാകും. എൻ.കെ.പ്രേമചന്ദ്രൻ എം.പി. മുഖ്യാതിഥിയാകും. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, മുൻ മന്ത്രി അഡ്വ. കെ.രാജു എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ഭാരതീപുരം ശശി, ആയൂർ മുരളി, അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജയശ്രീ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സജീവ്, അലയമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗം അംബിക കുമാരി, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.മനീഷ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.സക്കീർ ഹുസൈൻ, വാർഡ് അംഗം ജി.രാജു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, പ്രോജക്ട് ആർകിടെക്ട് ബാബുരാജ്, സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി.വിശ്വസേനൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഉമേഷ് ബാബു എന്നിവർ ആശംസാ പ്രസംഗം നടത്തും. ദർശൻ ഗ്രൂപ്പ് ഒഫ് കമ്പനീസ് സി.എം.ഡി ടി.കെ.സുന്ദരേശൻ സ്വാഗതവും ഡയറക്ടർ അജയ് സുന്ദരേശ് നന്ദിയും പറയും.