കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായിരുന്ന ആർ.എസ്.അബിൻ, ഫൈസൽ കുളപ്പാടം, ദിനേശ് ബാബു എന്നിവരെ ഡി.സി.സി ജനറൽ സെക്രട്ടറിമാരായും മുൻ ജില്ലാ പ്രസിഡന്റ് അരുൺരാജിനെ ഡി.സി.സി വൈസ് പ്രസിഡന്റായും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നോമിനേറ്ര് ചെയ്തു.

ഡി.സി.സി ഭാരവാഹിത്വത്തിലേക്ക് എത്തിയ നാലുപേരും കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് കമ്മിറ്റി സ്ഥാനമൊഴിഞ്ഞ് പുതിയ നേതൃത്വം വന്നതോടെയാണ് മുൻ ഭാരവാഹികൾക്ക് കോൺഗ്രസ് നേതൃത്വത്തിൽ ഇടം നൽകിയത്. ആർ.എസ്.അബിൻ നിലവിൽ മയ്യനാട് പഞ്ചായത്ത് അംഗവും ഫൈസൽ കുളപ്പാടം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്.