a
ഭാരത കത്തോലിക്കാ സഭയുടെ ആഹ്വാന പ്രകാരം ചവറ കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ഇടവകയിൽ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സഭയുടെ കൂട്ടായ്മയ്ക്കുമായി നടന്ന കുരിശിന്റെ വഴി.

ചവറ : ഭാരത കത്തോലിക്കാ സഭയുടെ ആഹ്വാന പ്രകാരം കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ഇടവക രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സഭയുടെ കൂട്ടായ്മയ്ക്കുമായി ദേശീയ പ്രാർത്ഥനാ ദിനം ആചരിച്ചു. ഭാരത ഭരണഘടന വിഭാവനം ചെയ്യുന്ന മത സ്വാതന്ത്ര്യവും മനുഷ്യജീവന്റെ അടിസ്ഥാന അവകാശങ്ങളും നീതിയും സമത്വവും സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിറുത്തിയാണ് പ്രാർത്ഥനാ ദിനം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ദിവ്യകാരുണ്യ ആരാധന, കുരിശിന്റെ വഴി, ജാഗരണ പ്രാർത്ഥന എന്നിവയും നടന്നു. ദിനാചരണ പരിപാടികൾ ഇടവക വികാരി ഫാ. മിൽട്ടൺ ജോർജ് ഉദ്ഘാടനം ചെയ്തു. സഹവികാരി റവ.ഡോ.പ്രേം ഹെൻട്രി അദ്ധ്യക്ഷനായി . മദർ സുപ്പീരിയർ സിസ്റ്റർ ജെസ്വീനാ മേരി, സിസ്റ്റർ റ്റാനിയ മേരി ,അജപാലന സമിതി ഭാരവാഹികളായ ജെയിംസ് വിൻസന്റ്, വർഗ്ഗീസ് എം.കൊച്ചു പറമ്പിൽ, യോഹന്നാൻ ആന്റണി, ജോസഫ് മല്ല്യർ, നിക്സൺ പാപ്പച്ചൻ, ഡേവിഡ് ജോൺ എന്നിവർ സംസാരിച്ചു.