കടയ്ക്കൽ: എസ്.എൻ.ഡി. പി യോഗം കടയ്ക്കൽ യൂണിയൻ, ചിതറ മേഖല സമ്മേളനം ഇന്ന് 3ന് വളവുപച്ച ശാഖ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനാകും. യോഗം കൗൺസിലർ പച്ചയിൽസന്ദീപ് സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജ്, കൗൺസിൽ അംഗങ്ങളായ പാങ്ങലുകാട് ശശിധരൻ, എസ്.വിജയൻ, വി.അമ്പിളി ദാസൻ, എസ്. സുധാകരൻ, എം.കെ.വിജയമ്മ, ജി.നളിനാക്ഷൻ, വി.ജയപ്രകാശ്, പി.അനിൽ കുമാർ, കെ.എം.മാധുരി, സുധർമ്മകുമാരി പ്രകാശൻ എന്നിവർ സംസാരിക്കും. വളവുപച്ച, മടത്തറ, ഇലവുപാലം, ചക്കമല, ചിറവൂർ, പുതുശ്ശേരി, ചിതറ, കൊച്ചാലുമ്മൂട്,ഐരകുഴി, കാഞ്ഞിരത്തുമൂട്, ദർപ്പക്കാട്, പങ്ങലുകാട്, കുമ്മിൾ, തച്ചോണം, തുടയന്നൂർ എന്നീ ശാഖാകളിലെ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം നേതാക്കൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, മൈക്രോ യൂണിറ്റ് ഭാരവാഹികൾ എന്നിവർ ഉച്ചയ്ക്ക് 3ന് തന്നെ വളവു പച്ച ശാഖ ഓഡിറ്റോറിയത്തിൽ എത്തി സമ്മേളനത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് യൂണിയൻ പ്രസിഡന്റും സെക്രട്ടറി ഇൻചാർജ്ജുമായ ഡി. ചന്ദ്രബോസ് അഭ്യർത്ഥിച്ചു.