
കൊല്ലം: തേവള്ളി എക്‌സൽ നഗർ ടി.ഇ.എൻ.ആർ.എ 32 പടനിലത്തിൽ പരേതനായ അബ്ദുൽ മജീദിന്റെ മകൻ തോപ്പിൽ വീട്ടിൽ നാസർ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് കൊല്ലം ജോനകപ്പുറം വലിയ പള്ളി കബർസ്ഥാനിൽ. ഭാര്യ: പരേതയായ സലീന. മക്കൾ: സനാഫ് (അബുദാബി), ഫൗസിയ (എറണാകുളം), സജാഫ് (അബുദാബി). മരുമക്കൾ: ഷാഹുമ, ജെംഷി (എറണാകുളം), ജസീഹ.