കൊല്ലം: തനത് ഫണ്ടുകൾ സ്പെഷ്യൽ ട്രഷറീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും ഇതിന് പുതിയ അക്കൗണ്ട് ആരംഭിക്കണമെന്നുമുള്ള സർക്കാർ ഉത്തരവ് പഞ്ചായത്തുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പ്രസ്താവനയിൽ പറഞ്ഞു.
ഉത്തരവ് പഞ്ചായത്തുകൾക്ക് അടിയന്തരാവശ്യങ്ങൾക്ക് പോലും തുക ലഭിക്കാത്ത അവസ്ഥയുണ്ടാക്കും. മാത്രമല്ല, സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ പഞ്ചായത്ത് ഓഫീസുകൾ നോക്കുകുത്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ധനകാര്യ മാനേജ്മെന്റിലുള്ള പരാജയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.