കൊല്ലം: പോളിംഗ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്താനാവശ്യമായ നിർദ്ദേശങ്ങളടങ്ങിയ നിവേദനം എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.

തിരഞ്ഞെടുപ്പ്‌ സാമഗ്രികളുടെ വിതരണ സമയത്ത് തന്നെ തിരികെ നൽകേണ്ടുന്നവയുടെ കൃത്യമായ പട്ടിക പ്രിന്റ് ചെയ്തു നൽകുകയും ആ പട്ടികയുടെ അടിസ്ഥാനത്തിലും ക്രമത്തിലും സാമഗ്രികൾ തിരികെ സ്വീകരിക്കുകയും ചെയ്യണം. കഴിയുമെങ്കിൽ പോളിംഗ് സ്റ്റേഷനിൽ നിന്നുതന്നെ സാമഗ്രികൾ ഏറ്റുവാങ്ങണം. മികച്ച സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ പോളിംഗ് സ്റ്റേഷനായി ഉപയോഗിക്കണം.
ഒരു വീട്ടിൽ നിന്ന് ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ച് ഇലക്ഷൻ ഡ്യൂട്ടി നൽകുന്ന സാഹചര്യം ഒഴിവാക്കണം. തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചതെന്ന് സംഘടനാ ഭാരവാഹികളായ ശ്രീരംഗം ജയകുമാർ, കസ്മീർ തോമസ്, ജോജി വർഗീസ്, എസ്.സതീഷ്,​ ജ്യോതി രഞ്ജിത്ത്, ഫിലിപ്പ് ജോർജ് എന്നിവർ പറഞ്ഞു.