കൊല്ലം: കൊറ്റൻകുളങ്ങര ദേവിക്ഷേത്രത്തിലെ ഈ വർഷത്തെ ചമയവിളക്ക് മഹോത്സവം ഇന്നും നാളെയും നടക്കും. പുരുഷന്മാർ സ്ത്രീ വേഷമണിഞ്ഞ് വിളക്കെടുക്കുന്ന ചമയവിളക്കിൽ പങ്കെടുക്കാൻ നിരവധി ഭക്തരാണ് എത്തുന്നത്. ചമയവിളക്ക് എടുക്കുന്നതിന് പകരം താലങ്ങളുമായി താലപ്പൊലി എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിടുണ്ടെന്നും അത് പാടില്ലെന്നും ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 7 ന് ഉരുൾച്ചയും ബാലിക - ബാലകൻമാരുടെ താലപ്പൊലിയും ഉണ്ടാകും. രാവിലെ 11ന് തന്ത്രിമുഖ്യൻ കുമാരമംഗലത്ത് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശവും കളഭാഭിഷേകവും നടക്കും.വൈകിട്ട് 3ന് ഗംഭീര കെട്ടുകാഴ്ച. വൈകിട്ട് 6.45 ന് ദീപാരാധനയും ദീപകാഴ്ചയും. രാത്രി 11ന് പിന്നണി ഗായിക ലൗലി ജനാർദ്ദനൻ നയിക്കുന്ന സംഗീതസദസ്.രാത്രി 11ന് ശ്രീഭൂതബലി, രാവിലെ 3ന് ചമയവിളക്ക്, 5ന് ആറാട്ട്. നാളെ രാവിലെ 7ന് ഉരുൾച്ചയും ബാലിക - ബാലകൻമാരുടെ താലപ്പൊലിയും 7.15ന് സോപാന സംഗീതവും നടക്കും. രാവിലെ 11ന് തന്ത്രിമുഖ്യൻ കുമാരമംഗലത്ത് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശവും കളഭാഭിഷേകവും നടക്കും.വൈകിട്ട് 3ന് ഗംഭീര കെട്ടുകാഴ്ച. വൈകിട്ട് 7ന് ദീപാരാധനയും ദീപകാഴ്ചയും. രാത്രി 11 ന് കാവാലം ശ്രീകുമാർ നയിക്കുന്ന സംഗീതസദസ്. രാത്രി 11ന് ശ്രീഭൂതബലി, രാവിലെ 3ന് ചമയവിളക്ക്, 5ന് ആറാട്ട്. തുടർന്ന് വെടിക്കെട്ട്. പ്രസിഡന്റ് വി.സുരേഷ് കുമാർ,സെക്രട്ടറി വി.ഗീതാകൃഷ്ണൻ,ഖജാൻജി എസ്.പ്രസന്നകുമാർ ,പബ്ലിസിറ്റി കൺവീനർ വി.ആർ.ജയൻ ,വിളക്ക് കമ്മിറ്റി കൺവീനർ സി.സജികുമാർ എന്നിവർ പങ്കെടുത്തു.