bb-

കൊല്ലം: എൻ.ഡി.എ കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലം നേതൃയോഗങ്ങൾ പൂർത്തിയായി. പുനലൂർ, ചടയമംഗലം, ചാത്തന്നൂർ, കുണ്ടറ, ഇരവിപുരം, കൊല്ലം, ചവറ മണ്ഡലങ്ങളിലാണ് യോഗം നടന്നത്. റവന്യു- പഞ്ചായത്ത് അടിസ്ഥാനത്തിലും ബൂത്ത് തലങ്ങളിലും എൻ.ഡി.എ നേതൃയോഗങ്ങൾ സംഘടിപ്പിക്കാനും എൻ.ഡി.എ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സംഘടനാപ്രവർത്തനങ്ങൾ സജ്ജമാക്കാനും യോഗം തീരുമാനിച്ചു. എൻ.ഡി.എ ചെയർമാൻ ബി.ബി.ഗോപകുമാർ, കൺവീനർ പച്ചയിൽ സന്ദീപ്, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ മോനിഷ, സിബു വൈഷ്ണവ്, വൈസ് പ്രെസിഡന്റുമാരായ ഹരി, പ്രിൻസ് കോക്കാട്, ട്രഷറർ രഞ്ജിത്ത് രവീന്ദ്രൻ, ശിവസേന ജില്ലാ സെക്രട്ടറി സുധീർ, ജനത പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുനിൽ കുമാർ, ജില്ലാ പ്രസിഡന്റ് മോഹനൻ പിള്ള,ജനറൽ സെക്രട്ടറി ജയഘോഷ്, എസ്.ജെ.ഡി ജില്ലാ പ്രസിഡന്റ് ജി.സതീഷ് കുമാർ, സെക്രട്ടറിമാരായ അഭിലാഷ്.സി.തോമസ്, അരുൺ മുരളി എന്നിവർ സംസാരിച്ചു.