കൊട്ടാരക്കര: പുലമൺ ഭരണിക്കാവ് ശിവപാർവതി ദുർഗാ ദേവീ ക്ഷേത്രത്തിലെ മീന പൂരം ഉത്സവം ഇന്ന് പുലമൺ പൂരത്തോടെ സമാപിക്കും. വൈകിട്ട് 4ന് മുട്ടമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പൂരം ഘോഷയാത്ര പുലമൺ ജംഗ്ഷൻ ചുറ്റി ഗോവിന്ദ മംഗലം റോ‌ഡ് വഴി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും.കെട്ടുകാളകളും, വണ്ടിക്കുതിരകളും നിശ്ചല ദൃശ്യങ്ങളും നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും അകമ്പടിയാകും. വൈകിട്ട് 6ന് സോപാന സംഗീതം, 7ന് എതിരേൽപ്പും എഴുന്നള്ളത്തും വിളക്കും 11ന് നാടൻപാട്ട് മെഗാഷോ.