കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. ശൂരനാട് കുമരൻചിറ കൂവളക്കുറ്റി വടക്കത്തിൽ അമീർ (23] ആണ് പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ നിന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ കടത്തിക്കൊണ്ടുപോവുകയും തിരുവനന്തപുരത്ത് എത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി എസ്.എച്ച്.ഒ മോഹിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.