dd
നവവോട്ടർ സംവാദത്തിലേയ്ക്ക് എൻ.കെ.പ്രേമചന്ദ്രനെ കോളേജ് വിദ്യാർത്ഥികൾ സ്വീകരിക്കുന്നു

കൊല്ലം: കോളേജ് വിദ്യാർത്ഥികളുടെ സ്വീകരണം ഏറ്രുവാങ്ങി കൊല്ലം ലോക് സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ. വോട്ട് തേടുന്നതോടൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം നവവോട്ടർമാരായ കോളേജ് വിദ്യാർത്ഥികളുമായി സ്ഥാനാർത്ഥി ചർച്ച ചെയ്തു. രാജ്യത്ത് നിലനിൽക്കുന്ന വെല്ലുവിളികൾ പുതിയ തലമുറ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുനലൂർ നിയോജകമണ്ഡലത്തിലെ വിവിധ ക്യാമ്പസുകളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രേമചന്ദ്രൻ സന്ദർശനം നടത്തി. പുനലൂർ ഗവ. പോളിടെക്‌നികിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. എസ്.എൻ കോളേജ്, അഞ്ചൽ സെന്റ് ജോൺസ് കോളേജ്, നിലമേൽ എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങൾ സന്ദർശിച്ചു. വിദ്യാർത്ഥി നേതാക്കളായ ഇഷാഖ്, അശ്വിൻ, കൃഷ്ണ, സച്ചു, ആൽഫിയ, ശ്രീകാന്ത്, അക്ഷയ്, രാജേഷ് എന്നിവർ ക്യാമ്പസുകളിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ, പി.എസ്.യു സംസ്ഥാന സെക്രട്ടറി യു.അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ്.കല്ലട, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ലിവൻ വേങ്ങൂർ, സംസ്ഥാന കമ്മിറ്റിയംഗം അനീസ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് പൗർണമി, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിമാരായ അജ്മൽ ഷാജഹാൻ അൻഷാദ് പുത്തയം, സുബാൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.